We boost your technical knowledge

കാടിനെ ചെന്ന് തൊടുമ്പോൾ (എൻ.എ.നസീർ) - നിരൂപണം

എൻ.എ.നസീർ എന്ന നിങ്ങളോളം കാടിനെ സ്നേഹിക്കുന്ന ഒരാളെ പരിചയപ്പെടുന്നതിതാദ്യം."വാക്കുകളുടെ ചെറിയൊരു ലോകമേ എനിക്കുള്ളൂ.അതിന്റെ പോരായ്മകൾ എഴുത്തിനുണ്ടെന്നറിയാം" - ആമുഖത്തിൽ കുറിച്ചിട്ടുള്ള ഈ വരികൾ അവ തികച്ചും അര്ഥശൂന്യമല്ലേ..? ആലങ്കാരികങ്ങളായ വാക്കുകളിൽ പരിചയമില്ലാത്ത തൂലിക, കടുകട്ടി പദപ്രയോഗങ്ങളിൽ അർത്ഥത്തെ /ആശയത്തെ ഒളിപ്പിക്കാനറിയാത്ത നിഷ്കളങ്കത അത് മാത്രമല്ലേ നിങ്ങൾ ഈ പറഞ്ഞ പോരായ്മകൾ..!
കാടിനെ ചെന്ന് തൊടാൻ കാടിന്റെ കൂട്ടുകാരനെന്തിനു വാക്കെന്നായുധം ...?
ചാരത്തലയൻ പാറ്റാപിടിയൻ കുരുവിയുടെ മൃദുലസ്വരത്തിൽ തുടങ്ങി ഒറ്റക്കുതിപ്പിൽ താഴേക്ക് മറഞ്ഞ സ്വർണ ശിരസ്സിന്റെ ഉടമ "കടുവയിലെത്തി നിൽക്കുന്നു "കാടകം"... മഞ്ഞുവീണ മഴത്തുള്ളിയുടെ നനവുള്ള ഇലകളിൽ കണ്ണടച്ച് കിടക്കുന്ന നസീർ കാടിനെ അകക്കണ്ണിൽ കാണുന്നു . കാടിന്റെ നിശബ്ദതയെയും ശബ്ദതയെയും ഗന്ധങ്ങളെയും മനസിലാവാഹിച്ചൊരു വന്യജീവിഛായാഗ്രഹകന്റെ കിടപ്പും "കാടിനെ ചെന്ന് തൊടുമ്പോൾ " ന്റെ ആദ്യതാളുകളിൽ തന്നെ കാണാം..
ബൈനോക്കുലറും ക്യാമറയും ഭൂപടം വർണത്തിൽ ചാലിച്ച കടലാസുത്തുണ്ടും ഫേസ്ബുക്ക് ന്റെ നാളത്തെ ചിത്രമെന്ന സ്വപ്നവും ഗവേഷണ താല്പര്യവും കൂട്ടാക്കി കാടിനെ അറിയാൻ പോകുന്ന അനേകം പേരോട് കാടിനെ അറിയാൻ ആദ്യം ശ്രമിക്കൂ പിന്നീട് ഫോട്ടോ പിടിക്കൂ എന്ന് പറയുന്ന വനസ്‌നേഹിയെ നമുക്ക് പരിചയപ്പെടാം..അതിൽ സ്നേഹത്തോടെ ശാസിക്കുന്ന വരികൾ ഉൾപ്പെടുന്നു.

കാമറഫ്രെയിമിൽ പകർത്താൻ കൊടുക്കാതെ മനസ്സിൽ കാടിനെ കുറിച്ചിട്ട നസീർ കിടന്ന കിടപ്പിൽ മിഴികൾ തുറന്നപ്പോൾ കണ്ട ഹുങ്കാരശബ്ദത്തോടെ പറന്നുയർന്ന മലമുഴക്കി വേഴാമ്പലിനെ അതിരറ്റ സ്നേഹത്തോടെ വര്ണിച്ചിരിക്കുന്നു. അടയിരിക്കുന്ന പെൺപക്ഷിക്കും കുഞ്ഞുങ്ങൾക്കും കോക്കിൽ തീറ്റയൊളിപ്പിച്ച വേഴാമ്പലിനു കുടുമ്പത്തെ സ്നേഹിക്കുന്ന,ഭാര്യയെ സ്നേഹിക്കുന്ന,മക്കളെ പരിപാലിക്കുന്ന ഒരു ഗൃഹനാഥന്റെ പരിവേഷം കൊടുക്കാൻ നസീർ മറന്നിട്ടില്ല . തന്റെ ഇണക്കിളിക്ക് ചുണ്ടുകളിൽ പകുത്തു നൽകുന്ന ആൺ മലമുഴക്കിവേഴാമ്പലിന്റെ ശബ്ദവും കണ്ണടച്ച് നസീർ തിരിച്ചറിയുന്നു.

"കാടിറങ്ങുമ്പോൾ എന്തൊക്കെയോ
വിഷാദങ്ങൾ പോലെ
വെറുതെ പോയി കണ്ണടച്ചിരിക്കാനും
കണ്ണ് തുറന്നിരിക്കാനും ഇനിയും എത്ര കാലം ഈ ഹരിതചൊല്ക ഉണ്ടാകും?
കാടിനെ പഠിക്കുവാനാമ്മ അനുഭവിക്കാനും പിന്നെ
കാട്ടിൽ കാടായി തന്നെ മാറാനും.."
കാടിനെ ഹൃദയത്തിൽകൊണ്ടു നടക്കുന്ന ഒരുവന്റെ കാടിനെ കുറിച്ചുള്ള ആകുലതകളുറങ്ങുന്നുണ്ട്
ഈ വരികളിൽ.. ജരാനരകൾ ബാധിച്ച മനുഷ്യൻ മരണത്തെ കാണുമ്പോൾ ഉള്ള പിടച്ചിലാണെനിക്കുണ്ടാകുന്നത്. കാരണം കാടിന്റെ സൗന്ദര്യം അതണയാറാകുന്നുവോ എന്ന് ഞാനും ഭയപ്പെടുന്നു.കാടറിഞ്ഞവന്റെ കണ്ണീരറിയുന്നു ഞാൻ..

Previous
Next Post »